30 June 2010

പ്രതീക്ഷ


എല്ലാം നഷ്ട പെട്ടപ്പോഴും
നഷ്ട പെട്ട് കൊണ്ടിരികുമ്പോഴും...

ജീവതത്തിന്റെ താളം
തെറ്റി ഇടറി വീണ പോഴും...
മുന്നോട്ട് പോകാന്‍ എന്നെ
പ്രേരിപിച്ചത്‌..
ഒന്ന് മാത്രം .
പ്രതീക്ഷ..
നാളെ പറ്റിയുള്ള പ്രതീക്ഷ..

നീ


എന്‍റെപ്രതീക്ഷകളും
എന്‍റെ ഭാവിയും
എന്‍റെ സ്വപ്നവും
എന്‍റെ ജീവിതവും
നിന്‍റെ കയ്യിലാണ്...

ഞാന്‍ ആരാധിക്കുന്ന
ഒരേ ഒരാള്‍,
എന്‍റെ സൃഷ്ടാവായാ
നിന്നെ മാത്രമാണ്..

ഞാന്‍


ഒന്നും അറിയാത്ത
ഒരു യോഗ്യതയും ഇല്ലാത്ത
ഒന്നിന് കൊള്ളാത്ത
ഒന്നും നേടാത്ത
ഒരു കഴിവും ഇല്ലാത്ത
ഒരാള്‍
അതാണ്‌
ഞാന്‍

കാത്തിരിപ്പ്


എന്നെ അവള്‍ കാത്തിരികുമെന്നു
ഞാന്‍ പ്രതീക്ഷിച്ചു..

അവള്‍ക് വേണ്ടി ഞാന്‍
കാത്തിരുന്നത് പോലെ..

പക്ഷേ,അവള്‍ക് തിരിച്ചറിവ്
ഉണ്ടായിരുന്നു
അതുകൊണ്ട്
അവള്‍
രക്ഷപെട്ടു...

സ്നേഹം


പ്രേമിച്ചത് ഒരാളെയല്ല
ഒരു പാട് പേരെ...

തിരിച്ചു തന്നത് ഒരാളല്ല
ഒരുപാട് പേര്‍...

ആഗ്രഹിച്ചത്‌ ഒരാളെയല്ല
ഒരുപാടുപേരെ...

സ്വപ്നം കണ്ടത് ഒരാളെയല്ല
ഒരു പാട് പേരെ..

പക്ഷേ,
സ്നേഹിച്ചത് ഒരാളെ മാത്രം...
എന്റെ ഉമ്മയെ മാത്രം..

മരണം


എരിഞ്ഞു തീരുന്ന സിഗരറ്റ്
കുറ്റികള്‍ എന്നെ
മാടി വിളിക്കുന്നു..
മരണത്തിലേക്..

അതനികറിയാം..
എന്നാലും എനിക്ക്
ഉപേക്ഷികാനവുന്നില്ല..

ഒരു അട്ടഹാസത്തോടെ
മരണം കണ്‍ മുന്നില്‍
കാത്തു നില്‍കുമ്പോള്‍ പോലും ..

കരച്ചില്‍


ജനിച്ചപ്പോള്‍ ഞാന്‍
കരഞ്ഞില്ലത്രേ..

നുള്ളിയിട്ട് പോലും
കരഞ്ഞില്ലത്രേ..

ഇന്ന് ഞാന്‍
കരഞ്ഞു കൊണ്ടെരികുന്നു..
ഒരു കടം വീട്ടല്‍ പോലെ...

നഷ്ട ബോധം

ഇന്ന്,
ഉപ്പയുടെയും ഉമ്മയുടെയും മുന്നില്‍
ഞാന്‍ തല കുനിച്ചു നില്‍കുകയാണ്‌...

ഒപ്പം പഠിച്ച സുഹ്ര്ത്തുകള്‍ ലോകം വെട്ടി
പിടിക്കുമ്പോള്‍...
അന്ന് അവര്‍ അവസരം
ഒരികിയിട്ടും
ഞാന്‍ നഷ്ട പെടുത്തിയ
ഏന്റെ വിദ്യഭ്യാസത്തെ ഓര്‍ത്ത്.

18 June 2010

"ഒരു നാള്‍ വരും"

മോഹന്‍ ലാല്‍ -ശ്രീ നിവസന്‍ കൂട്ട് കെട്ടിന്റെ ഏടവും പുതിയ സിനിമയാണ് ഒരു നാള്‍ വരും. മലയാളിക് മറക്കാന്‍ പറ്റാത്ത ഒരു പാട് ഹിറ്റ്‌ ചിത്രങ്ങള്‍ ഈ കൂടുകെട്ടില്‍ പിറന്നിടുന്ദ്.നാടോടി കാറ്റ്, സന്മാനസുല്ലവര്ക് സമാധാനം,അയാള്‍ കഥ എഴുതുകയാണ് എന്നിവ അതില്‍ ചിലത് മാത്രം.സൂപ്പര്‍ ഹിറ്റ്‌ ഫിലിം ഉധയനാണ് താരത്തിനു ശേഷം ശ്രീനിയുടെ തിരകഥയില്‍ ആദ്യമായാണ് മോഹന്‍ലാല്‍ അഭിനയികുന്നത്.പക്ഷെ,കഴിഞ്ഞ മാസം റീലീസ് ചെയ്യേണ്ട സിനിമ ആരോ ഒരാള്‍ തന്റെ ചെറുകഥ ശ്രീനി മോഷ്ടിച്ചതാനെന്നും പറഞ്ഞു കോടതിയില്‍ ഹര്‍ജി നല്‍കിയത് കാരണം കോടതി റിലീസ് സ്റ്റേ ചെയ്തിരുക ആണ്.അതോടെ സിനിമ യുടെ റിലീസ് പ്രതി സന്ധിയിലായി.ഒരു പത്രകാരന്‍ മോഹന്‍ ലാലിനോട് ചോദിച്ചു: "ഒരു നാള്‍ വരും തീയടരില്‍ എന്ന് വരും?" മോഹന്‍ ലാല്‍ :"ഒരു നാള്‍ വരും".

16 June 2010

മദനിയെ കുടുകിയത് ആര്?

കേരളത്തിന്റെ രാഷ്ട്രീയ ഭൂമികയില്‍ കൊടും കാറ്റ് പോലെ കടന്നു വന്ന വ്യക്തിയാണ് അബ്ദുല്‍ നാസര്‍ മദനി.വളരെ ചെറുപത്തില്‍ തന്നെ സംഘടന രൂപികരികുകയും അതിന്റെ അമരക്കരനാവുകയും നല്ലൊരു ജന പിന്തുണ നേടിയ ആളും കൂടിയാണ് അദ്ദേഹം.ആദ്യം ഉണ്ടാക്കിയ സംഘടന വര്‍ഗീയ സ്വബാവമുല്ലതായിരുന്നു. അത് പിരിച്ചു വിട്ട ശേഷം രാഷ്ട്രീയ പാര്‍ടി അദ്ദേഹം രൂപികരിച്ചപ്പോള്‍ പ്രതീക്ഷിച്ച വിജയം പാര്‍ടിക്ക് നേടാന്‍ കഴിഞ്ഞില്ല.എന്നാലും അധെഹതിനെ ആരോ ഭയകുന്നുന്ദ് എന്നതിനു തെളിവായിരുന്നു കോയമ്പത്തൂര്‍ സ്ഫോടന കേസിലെ അറസ്റ്റ്. അന്ന് ഇടതു പക്ഷ മായിരുന്നു കേരളം ഭരികുന്നത്.അദ്ധേഹത്തിന്റെ അറസ്റ്റ് ഭരണ നേട്ടമായി പോലും അന്നത്തെ ഇടതു മുഖ്യ മന്ത്രി പറഞ്ഞിരുന്നു.പിന്നീട മൂത്തമ്മ മരിച്ചപ്പോള്‍ മദനി ക്ക് പരോള്‍ അനുവധികരുതെന്നും അയാള്‍ വന്നാല്‍ ഇവിടത്തെ ക്രമ സമാധാനം തകരുമെന്ന് പറഞ്ഞു തമിള്‍ നാട്ടിലേക് ഫാക്സ് അയച്ചത് അന്നത്തെ വലതു പക്ഷ സര്‍ക്കാര്‍.അപ്പോഴും മദനി ഇവടത്തെ നാറിയ രാഷ്ട്രീയത്തിന് വീണ്ടും ഇര ആകുക ആയിരുന്നു.

ഒന്നാം പ്രതിക്ക് പോലും ജ്യമം അനുവദിച്ചപ്പോള്‍ കേസിലെ പതിനാലാം പ്രതിയായ മദനി ജ്യമം പോലും ഇല്ലാതെ നീണ്ട പത്തു വര്‍ഷ കാലം വിചാരണ തടവ്‌ കാരനായി ജയിലില്‍ കഴിഞ്ഞു.ഒടുവില്‍ കോടതി അദ്ധേഹത്തെ നിരപരതിയായി പ്രഗ്യപിച്ചു.പക്ഷെ,മദനിക്ക് നഷ്ടപെട്ടത് അദ്ധേഹത്തിന്റെ യൌവനം.ജീവിതത്തിന്റെ സുവര്‍ണ കാലാഖട്ടം കൊയംബറൂര്‍ കേസിന്റെ ആകെ തുക ഇങ്ങനെ ആണ്.

പക്ഷെ ജയിലില്‍നിന്നു ഇറങ്ങിട്ടു പോലും മദനിയുടെ കഷ്ട കാലം അവസാനിച്ചില്ല.ഇടതു പക്ഷത്തിനു രാഷ്ട്രീയ പിന്തുണ നല്‍കിയ തെറ്റിന് വലതു പക്ഷം അധെഹതിനെതിരെ ആഞ്ഞു അടിച്ചു.അദ്ധേഹത്തിന്റെ ഭാര്യെപോലും അവര്‍ ത്രീവരവധിയായി ചിത്രീകരിച്ചു.മനോരമയും സമുദായത്തിന്റെ സ്വന്തം ചന്ദ്രികയും നിരന്തരമായി അവളെ അറസ്റ്റ് ചെയ്യാന്‍ നുരവിളികൂട്ടി.ഒടുവില്‍ ഇടതു പക്ഷം അറസ്റ്റ് നാടകവും,പിന്നെ ജ്യമവും നല്‍കി കൈകഴുകി.അത് കേരളത്തില്‍ കോളിളക്കം സൃഷ്‌ടിച്ച ഒരു കേസിന്റെ അവസാനമായിരുന്നു.പിന്നെ ഒരു പത്രത്തിലും സൂഫിയുടെ പേര് കണ്ടില്ല.മനോരമയുടെ ചന്ദ്രികയുടെയും ലക്‌ഷ്യം അപ്പോഴേക്കും പൂര്‍ത്തി ആയിരുന്നു.

വര്‍ഗീയ കാര്‍ഡിറക്കി ഭൂരിപക്ഷത്തെ പ്രീനിപിച്ചു വീണ്ടും അധികാരത്തില്‍ വരാന്‍ ഇടതു പക്ഷം ശ്രമം നടത്തുമ്പോള്‍ നാഷണല്‍ ലീഗിനെയും കേരള കങ്ങരസ്സിനെയും ഒപ്പം കൂട്ടിയ നൂന പക്ഷ മുന്നണി ആയിമാറിയ വലതു പക്ഷം അല്പം ഭയന്നു.ഭൂരി പക്ഷത്തിനു പ്രീനിപിക്കാന്‍ അവര്‍ക്ക് ഇരയെ തേടി നടകേണ്ട ആവിശ്യമില്ലയിരുന്നു.കാരണം ഇര മുന്നില്‍ തന്നെ ഉണ്ടായിരുന്നു.മദനി...രാഷ്ട്രീയകാരുടെ കളി പാവ...പാവം മദനി...ആവേശം കൂടുതല്‍ ആയതായിരുന്നു അയാളുടെ തെറ്റ്.കേന്ദ്ര സര്‍കാരിന്റെ കീഴിലുള്ള ബി രംഗത്തിറക്കി മദനിയെ വീണ്ടും കുടുക്കി.ബാംഗ്ലൂര്‍ സ്ഫോടന കേസില്‍. സംഭവം നടകുമ്പോള്‍ അദ്ദേഹം കോയമ്പത്തൂര്‍ ജയിലില്‍ ആയിരുന്നു.


ഞാനൊരു പി ഡി പി കാരനല്ല.രാഷ്ട്രീയ മായി പി ഡി പി യെ ശക്തമായി എതിര്കുന്ന ഒരാളാണ് ഞാന്‍.ഞാന്‍ എവിടെ എഴുതിയത് മനുഷ്തത്തിന്റെ പേരില്‍ മാത്രം.നിരന്തരമായി ഒരാളെ പീടിപികുമ്പോള്‍,കോടതി നിര പരതുയെന്നു വിധി എഴുതിയിട്ടും അത് അന്ഗീരികാതെ ഒരാളെ ചിലര്‍ ചേര്‍ന്ന് ത്രീവരവാധി ആകിമാട്ടും പോല്‍ യെനിക് എന്റെ ധൈവ്തിയം ചെയ്യണമെന്നു തോന്നി.യെനിക് ആവും വിധം പ്രതികരികണം.ഇത് എന്റെ നിഗമനം മാത്രം സത്യം ആകണമെന്നില..ചിലപ്പോള്‍ സത്യവും ആകാം ഞാന്‍ എഴുതിയത്.പക്ഷെ ഒന്ന് ന്ജിങ്ങള്‍ മനസ്സിലാകണം. സംഭവം നടകുന്നത് മുസ്ലിങ്ങളെ കൊന്നടുകുന്ന അമേരികിയിളല്ല... മുസ്ലിം ആയതിന്റെ പേരില്‍ മാത്രം പലസ്തീനെ ആക്രമിക്കുന്ന ജൂതന്മാരുടെ ഇസ്രെയെലില്ല..മുസ്ലിം ലീഗ് ഇല്ലാത്തത് കൊണ്ട് മാത്രം മുസ്ലിങ്ങള്‍ കഷ്ടത അനുബവികുന്നു എന്ന് അവര്‍ പറയുന്ന ബംഗാളിലോ ഗുജ്രാതിലോ അല്ല..സമുദായ പാര്‍ടിയുടെ ഒരേയൊരു ശക്തി കേന്ദ്രമായ,ഒരു കേന്ദ്ര സഹമന്ത്രി കൂടിയുള്ള ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തില്‍..
പ്രതികരികാതിരിക്കാന്‍ പറ്റുമോ?
നിങ്ങള്‍ പറയൂ..

_ഷംസീര്‍_

06 June 2010

മോഷണം


സ്കൂള്‍ ജീവതത്തില്‍ ഒരുപാട് ഓര്‍മ്മകള്‍ ഉണ്ടെങ്കിലും ഇപ്പോള്‍ ചിന്തികുമ്പോള്‍ ഏറ്റവും വേദനിപ്പികുന്നതും,പക്ഷെ, അത് ചെയ്തത് അറിയാത്ത പ്രായത്തില്‍ ആണല്ലോ എന്ന് കരുതി ആശസിക്കുന്നതുമായ ചിലപ്പോള്‍ ചിരിപ്പികുന്നതുമായ ഒരു സംഭവം ഉണ്ട് ...അനുഭവം..ഒരിക്കലും മറക്കാത്ത അനുഭവം..അത് രണ്ടു ക്ലാസ്സില്‍ ആയിരുന്നു.പിള്ള മനസ്സില്‍ കള്ളം ഇല്ല എന്നല്ലേ?എന്‍റെ മനസ്സില്‍ കള്ളം ഉണ്ടോ?വായിച്ചിട്ട് പറയു.ഞാന്‍ ഇവിടെ വന്‍ വിവാദമായ ഒരു സംഭവത്തിന്റെ സത്യാവസ്ഥ വെളിപെടുത്തുവാന്‍ പോകുകയാണ്.എന്ത് സംഭവിക്കും ഒന്നും പറയാന്‍ പറ്റില്ല.


എന്‍റെ വീട് പോലെ തന്നെ എന്‍റെ ഉമ്മയുടെ കാകാന്‍റെ(അമ്മാവന്റെ) വീടും ചരിത്രം ഉറങ്ങുന്ന ചന്ദ്രഗിരി കോട്ടയുടെ സമീപം മേല്പരംബില്‍ തന്നെ ആണ്..
കാകയുടെ ചെറിയ മകന്‍ എന്നെകാള്‍ ഒരു വയസ്സിനു മൂത്തത്...ഒരേ ഒരു വയസ്സിനു..പേര് മന്‍സൂര്‍ ..ഞങ്ങള്‍ എന്നും നല്ല കൂട്ടായിരുന്നു.ഇന്നും അത് നില നിര്‍ത്തി പോന്നു.

കാക ദുബായില്‍ നിന്ന് വരുന്നത് കൊണ്ട് ഞാന് ഉമ്മയും കാകയുടെ വീട്ടില്‍ രണ്ടു ദിവസം താമസിക്കാന്‍ പോയി.കാക കുറെ സാധനം ദുബായില്‍ നിന്നും കൊണ്ട് വന്നു..മിടായിയും പേന പാവകളും ഒക്കെ.കാക യുടെ നാടടെ ഉള്ള വരവില്‍ കുടംബത്തിലുള്ള സകല കുട്ടികളും പെട്ടി പൊട്ടിക്കാന്‍ കാത്തിരിക്കുക ആണ്.ഈ പാവം ഞാനും.ആക്രാന്തത്തോടെ പ്രതീക്ഷിച്ച പോലെ തന്നെ എനിക്കും കിട്ടി അതില്‍ നിന്നും ഒരു ഓഹരി.എല്ലാവരും സന്തോഷത്തോടെ പിരിഞ്ഞു.

പക്ഷെ,കാക ഒരു സ്പെഷ്യല്‍ വാച് കൊണ്ട് വന്നിരുന്നു.ഒന്നേ ഒന്ന്. വാചിനായി എല്ലാവരും ആര്‍ത്തിയോടെ നോക്കി.പക്ഷെ, വാച് കൊടുത്തത് കാകന്റെ മകന്‍ മന്സൂരിനു ആയിരുന്നു.ആ വാച്ചിന് ഒരു പാട് സവിശേഷതകള്‍ ഉണ്ടായിരുന്നു. ആ വാച് ഓരോ അര മണികൂര്‍ കഴിയുമ്പോഴും കോഴിയുടെ ശബ്ദം ഉണ്ടാകും..അത് മാത്രമല്ല വേറെയും പല ഉണ്ടാക്കും. ഇടയ്ക്ക് കുറെ തരം ലേറ്റ് കത്തും.അങ്ങെനെ ഒരു പാട്.ഇന്ന് അത് പോലാത്തത് സുലഭാമാനെങ്കിലും അന്ന് അത് അപൂര്‍വമായിരുന്നു..അല്ല ഞാന്‍ കണ്ടത് ആദ്യമായിട്ടായിരുന്നു.

ആ വാച്ച് കയ്യില്‍ കെട്ടി അവന്‍ ചെത്തി നടകുമ്പോള്‍ എന്റെ മനസ്സില്‍..അസൂയ പൊന്തി വന്നു..അത് പോലൊരു വാച്ച് എനിക്കും വേണം.കുഞ്ഞു മനസ്സിന്‍റെ കുഞ്ഞു ആഗ്രഹം.എന്ത് ചെയ്യും അത് പോലൊരു വാച് കിട്ടാന്‍?..അല്ല ആ വാച് തന്നെ ആയാലെന്ത്?..ആ വാച് തന്നെ മതി!!...അത് മതി!!അത് കിട്ടാന്‍ എന്ത് വഴി?അതെ..മോഷണം തന്നെ...പിന്നെ അല്ലാതെ..നാളെ സ്കൂളില്‍ അത് ഇട്ടു ചങ്ങാതി മാരുടെ മുന്‍പില്‍ ചെത്തി നടക്കണം....എന്‍റെ മനസ്സിലെ ചെകുത്താന്‍ അപ്പോഴെ ഉണര്‍ന്നു കഴിഞ്ഞിരുന്നു...രാത്രി മുഴുവന്‍ ഉറങ്ങാതെ പ്ലാന്‍ ചെയ്തു..അവന്‍ വാച് വെയ്കുന്ന സ്ഥലവും എല്ലാം അതിവിധ്ഗ്തമായി കണ്ടു പിടിച്ചു.

രാവിലെ തന്നെ എന്‍റെ പ്ലാന്‍ വളരെ സുന്ദരമായി ചെയ്തു തീര്‍ത്തു.അതെ മോഷണം തന്നെ!!..എന്‍റെ ആദ്യ മോഷണം..മോഷണമെന്ന മഹത്തായ കലയില്‍ ഞാന്‍ അരങ്ങേറ്റം കുറിച്ചു.അല്പം പോലും ഭയം ഉണ്ടായിരുന്നില്ല.പിടിക്കപെട്ടാല്‍ എന്താവും എന്ന ചിന്തയോ,ധാരണയോ ,ബോധമോ ഉണ്ടെങ്കില്‍ അല്ലെ ഭയം ഉണ്ടാവും?

പിറ്റേന്ന് ഞാന്‍ സ്കൂളില്‍ പോയി.കൂട്ടുകാരുടെ മുന്നില്‍ ഹീറോ ആയി.എന്‍റെ എല്ലാ ആഗ്രഹങ്ങളും പൂര്തികരിച്ചു വിജയ ഭാവത്തോടെ ഞാന്‍ സ്കൂള്‍ വിട്ടു കാകാന്‍റെ വീട്ടിലെക്കു തിരിച്ചു പോയി.
പക്ഷെ,അവിടെ വാച് പ്രശ്നം രൂക്ഷ മായിരുന്നു..വാച് കാണാത്തത് കൊണ്ട് മന്‍സൂര്‍ കരഞ്ഞു കൊണ്ട് വീട്ടി ഇരുന്നു.സ്കൂളില്‍ പോകാതെ.എല്ലാവരും വാച് പ്രശ്നം ചര്‍ച്ച ചെയ്യുന്നു.ഞാന്‍ ഒന്നും അറിയാതെ ഭാവത്തില്‍ വീട്ടില്‍ കയറി.എന്നിട്ട് ഞാന്‍ വാച്ച് എടുത്ത സ്ഥലത്തിന്റെ കുറച്ചു ദൂരമായി ആര്‍ക്കും പെട്ടന്ന് കാണാത്ത സ്ഥലത്ത് വാച്ച് വെച്ചു.ഞാനാര മോന്‍.കക്കാന്‍ മാത്രമല്ല നിക്കാനും അറിയും.നിങ്ങള്‍ എന്താ കരുതിയത്‌ ഞാന്‍ വെറും ലോട്ട് ലൊടുക്കു കള്ളന്‍ ആണെന്നോ?പിന്നെ..കുറച്ചു സമയം കഴിഞ്ഞു ആര്‍ക്കോ വാച്ച് കിട്ടി..എല്ലാവര്ക്കും സമാധാനമായി..അവനും ..എനിക്കും..ശുഭം...

പക്ഷെ,ഞാന്‍ മോഷ്ടിച്ചത് അവര്‍ക്ക് അറിഞ്ഞിരിക്കില്ലേ?
ഞാന്‍ വേദനിക്കേണ്ട എന്ന് കരുതി ആയിരിക്കും പറയാതിരുന്നത്..
ഒരു പക്ഷെ അന്ന് ആരെങ്കിലും എന്നെ കള്ളന്‍ എന്ന് വിളിച്ചിരുന്നെങ്കില്‍...
ഇന്ന്..ഞാന്‍ എന്തായി തീരുമായിരുന്നു...ഒരു പക്ഷെ????

അതെ..എനിക്കു ഇന്ന് ഓര്‍ക്കുംബ്ബോള്‍ ചിരിക്കാന്‍ തോന്നും ..മറക്കാനും...